പ്രധാനവഴിപാട്
വിഷ്ണുമായയ്ക്കും മുത്തപ്പനും കളം

ശ്രീ ഭദ്രകാളി ദേവിയും ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയും ഒരുമിച്ച് കുടികൊള്ളുന്നതും നൂറ്റാണ്ടുകളുടെ പഴമയുള്ളതുമായ ഒരു പുണ്യസ്ഥാനമാണ് എടതിരിഞ്ഞി ശ്രീ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രം.
രാവിലെ | |
5 മണിക്ക് | നടതുറക്കൽ |
തുടർന്ന് | ഗണപതിഹോമം |
6:30 മുതൽ 7 മണി വരെ | ഉഷപൂജ |
8:45 മുതൽ 9:15 വരെ | ഉച്ചപൂജ |
9 മണിക്ക് | നടയടക്കൽ | പ്രധാന പൂജ സമയം (വൈകീട്ട്) |
5 മണിക്ക് | നടതുറക്കൽ |
6.30 യ്ക്ക് | ദീപാരാധന |
7 മുതൽ 7:30 വരെ | അത്താഴപൂജ |
8 മണിക്ക് | നടയടക്കൽ |
വിഷ്ണുമായയ്ക്കും മുത്തപ്പനും കളം
എടതിരിഞ്ഞി വിഷ്ണുമായ, കേരളത്തിലെ അതിവിശിഷ്ടമായ ഒരു ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രമാണ്. കേരളത്തിൽ തൃശ്ശൂർ ജില്ലയിൽഎടതിരിഞ്ഞിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ വളരെ പുരാതനമായ ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രമാണ്. ഭക്തർ, അഗാധമായ ദുഃഖങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഈ ക്ഷേത്രം സന്ദർശിക്കുന്നു
കർക്കിടകം 1 മുതൽ 31 വരെ
എല്ലാ മലയാള മാസവും ഒന്നാം തിയതി
മീനം 6, 7 തീയതികളിൽ
ദേവിയുടെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണ് പൊങ്കാല സമർപ്പണം. ദേവി സന്നിധിയിൽ പൊങ്കാല സമർപ്പിച്ചാൽ കന്യകമാർക്കു മംഗല്യ ഭാഗ്യവും, മംഗല്യവതികൾക്ക് നെടു മംഗല്യവും സത് സന്താന പുത്ര ലബ്ധികളും നേടിത്തരുന്നതിനോടൊപ്പം സർവ്വ ദോഷങ്ങളും അകറ്റി മനസ്സിലെ സർവ്വാഭീഷ്ട കാര്യ സിദ്ധികളും പ്രധാനം ചെയ്യുന്നു.
മണ്ഡലമാസത്തിലെ ദേശവിളക്ക്
നവകുമാരീപൂജ-വിദ്യാരംഭം(9 ദിവസം)
1194 മീനം 6, 7 തീയതികളിൽ
ദേവിയുടെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണ് പൊങ്കാല സമർപ്പണം. ദേവി സന്നിധിയിൽ പൊങ്കാല സമർപ്പിച്ചാൽ കന്യകമാർക്കു മംഗല്യ ഭാഗ്യവും, മംഗല്യവതികൾക്ക് നെടു മംഗല്യവും സത് സന്താന പുത്ര ലബ്ധികളും നേടിത്തരുന്നതിനോടൊപ്പം സർവ്വ ദോഷങ്ങളും അകറ്റി മനസ്സിലെ സർവ്വാഭീഷ്ട കാര്യ സിദ്ധികളും പ്രധാനം ചെയ്യുന്നു.
എടതിരിഞ്ഞി കിണറ്റേരപറമ്പിൽ ശ്രീ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഉത്സവാഘോഷവും 1194 മീനം 6, 7 തിയതികളോടെ തുടങ്ങുന്നു.
ഭക്തജനങ്ങളുടെ പ്രത്യക ശ്രദ്ധയ്ക്ക്
കൊടിയേറ്റം മുതൽ ആറാട്ട് വരെയും നടതുറപ്പ് ദിവസവും ക്ഷേത്ര നടയിൽ പറ വഴിപാടു നടത്തുന്നതിന് സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ഭക്തജനങ്ങൾക്കു ക്ഷേത്ര സന്നിദ്ധിയിൽ തുലാഭാരം നടത്തുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സഭാമെമ്പര്മാര് അശ്വതി ഭരണി ദിവസം പ്രസാദ കൂപ്പൺ കൊണ്ടുവന്നു പ്രസാദം വാങ്ങേണ്ടതാണ്.